Monday, October 26, 2009

പുനര്‍ജ്ജനി

ആഴിപ്പരപ്പിനപ്പുറം കുതിര്‍ന്നണയുന്ന അന്തിസൂര്യന്‍
ചൂടാറിത്തണുത്ത പ്രണയപാത്രം താങ്ങി
ദിക്കറിയാത്തൊരു വഴിയില്‍ തനിയെ ഞാന്‍...

ആളിപ്പടര്‍ന്ന കൊടും ജ്വാലകള്‍
എരിച്ചു തീര്‍ത്ത മനവും മേനിയും
ആകെത്തളര്‍ന്നു വിറക്കുന്നുവെ
ങ്കിലും
ബാക്കി നില്ക്കുന്നു പിന്നെയും നിനവുകള്‍...

നീയെന്തു നേടി?, കൂവിയാര്‍ക്കുന്നു ചുറ്റും
ഉത്തരമെന്തിന്?
നേടിയതും പോയതും
എന്റെതെ
ങ്കില്‍, എന്റേത് മാത്രമെങ്കില്‍...

ഞാനിനി മടങ്ങില്ല
എത്ര ഭംഗിയാര്‍ന്ന വെളിച്ചത്തിലേക്കും
കരിഞ്ഞു വീണ ചിറകുകള്‍ നോക്കി
മണ്ണടിയാന്‍് കാത്തിരിപ്പല്ലെ
ങ്കിലും

നടന്നു തീര്‍ന്ന വഴികളൊക്കെയും
ചിറകു വീശിപ്പറക്കാ
ന്‍് തുടങ്ങണം
പറഞ്ഞു തീര്‍ന്നെന്നുറച്ച പഴങ്കഥ
പുതിയൊരീണത്തില്‍് പാടിത്തുടങ്ങണം

തള
ര്‍ന്നതല്ല, ഉണരുവാന്‍ വേണ്ടി
മെല്ലെയൊന്നു മയങ്ങിയതാണു ഞാന്‍
തളര്‍ന്നതല്ല, പറക്കുവാന്‍ വേണ്ടി
ചിറകൊരെണ്ണം പണിഞ്ഞതാണു ഞാന്‍.

1 comment:

  1. തളര്‍ന്നതല്ല, ഉണരുവാന്‍ വേണ്ടി
    മെല്ലെയൊന്നു മയങ്ങിയതാണു ഞാന്‍
    തളര്‍ന്നതല്ല, പറക്കുവാന്‍ വേണ്ടി
    ചിറകൊരെണ്ണം പണിഞ്ഞതാണു ഞാന്‍.

    ReplyDelete