Tuesday, October 27, 2009

മാനിഷാദ

താഴ്വരകളിലെ മേഘമാലകളില്‍ 
അവള്‍ പരിഭവം കുറിച്ചിട്ടു 
പൊടിഞ്ഞു തുടങ്ങിയ ചിതല്‍പ്പുറ്റിനുള്ളില്‍ 
വാല്മീകി ഉറങ്ങുകയായിരുന്നു 
ഉണര്‍ച്ചയുടെ സംഗീതം  
നൈമിഷാരണ്യത്തില്‍്  
മുഴങ്ങുന്ന തുടികൊട്ടായി... 
വേടന്റെ അമ്പില്‍ രക്തം പൊടിഞ്ഞപ്പോള്‍ 
ഇണക്കിളി കരഞ്ഞില്ല 
അവളുടെ കണ്ണ് പറിച്ചു 
അവന്‍ ദൈവത്തിനു നീട്ടി
അന്ധനായ ദൈവമേ...
വാല്മീകി ഉണരുന്നു 
തുടികൊട്ടിനൊപ്പം
മേലേക്കുയരുന്ന രണ്ടു കണ്ണുകള്‍ 
ദൈവത്തോട് കഥ പറഞ്ഞു 
മേഘം കരഞ്ഞു തുടങ്ങി... 


3 comments:

  1. എന്താ അര്‍ത്ഥം ന്നു ചോദിക്കണോരോട് എന്നാ പറയണം.. :)
    കൊള്ളാട്ടോ.

    ReplyDelete
  2. തുടക്കം നന്നായിരിക്കുന്നു.ബൂലോകത്തേക്ക് സ്വാഗതം കേട്ടോ.ഇനിയും ധാരാളം എഴുതൂ

    ReplyDelete
  3. കാന്താരിക്കുട്ടിക്കും mmrwrites നും, നന്ദി ഒരായിരം, പ്രോത്സാഹനത്തിനു. ഇനിയും പ്രതീക്ഷിക്കുന്നു...
    അര്‍ത്ഥം ചോദിച്ചോളൂ, പറഞ്ഞു തരാലോ...:)

    ReplyDelete